ഇന്ത്യക്കാർ അമേരിക്കയിലെത്തി സ്വദേശികളുടെ ജോലി തട്ടിയെടുക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവാവ്. “നിങ്ങളുടെ ജോലി തട്ടിയെടുത്തതല്ല, നിങ്ങൾക്ക് മുന്നിൽ കൂടുതൽ കഠിനാധ്വാനം ചെയ്ത് നേടിയതാണ്” എന്ന ആശയമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം മുന്നോട്ട് വച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജോലി നേടുന്നതിനുമുമ്പ് തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. വിസാ നിയന്ത്രണങ്ങൾ, പുതിയ രാജ്യത്തെ സാംസ്കാരിക വ്യത്യാസങ്ങൾ, ഭാഷയും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കേണ്ടതിന്റെ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കൊപ്പം, പരിചയമോ ശക്തമായ പ്രൊഫഷണൽ നെറ്റ്വർക്കോ ഇല്ലാത്ത സാഹചര്യത്തിൽ കരിയർ ആരംഭിക്കേണ്ടിവരുന്നതും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.



