മസ്‌കത്ത്: ഒമാനിൽ ഫോൺ നമ്പർ പോർട്ട് ചെയ്യുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, ടി ആർ എ അംഗീകരിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടികൾ. ഉപഭോക്താവിനെ സ്വാധീനിക്കാനോ, പ്രത്യേക ഓഫറുകൾ നൽകി നിലനിർത്താൻ ശ്രമിക്കാനോ നിലവിലെ കമ്പനികൾക്ക് അനുവാദമില്ലെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കി.
പുതിയ സേവനദാതാവ് ഉപഭോക്താവിന്റെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കുകയും വ്യക്തമായ സമ്മതം നേടുകയും നിശ്ചിത സമയപരിധിക്കുള്ളിൽ നമ്പർ മാറ്റം പൂർത്തിയാക്കുകയും വേണം. നിലവിലെ സേവനദാതാവ് ഉപഭോക്താവിന് കുടിശ്ശികയുള്ള തുകകളോ കരാർ ബാധ്യതകളോ തീർപ്പാക്കുന്നതിനായി സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനം ഒരുക്കണം.
Post Views: 18



