മക്കയിൽ പോകണം, കഅ്​ബ കാണണം; നാണയത്തുട്ടുകൾ കൂട്ടിവെച്ച്​ നവ്വാർ ആ സ്വപ്​നം യാഥാർഥ്യമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മക്ക: ‘മക്കയിൽ പോകണം, കഅ്​ബ കാണണം’ നവ്വാറിന്‍റെ ആറ്​ വർഷത്തെ സ്വപ്​നമായിരുന്നു ഇത്​. കഴിഞ്ഞ ദിവസം ആ സ്വപ്​നം യാഥാർഥ്യമായി. ആറ്​ വർഷമായി ലഭിച്ച നാണയത്തുട്ടുകളും സമ്മാനത്തുകകളും കൂട്ടിവെച്ചാണ്​ ഈ കൗമാരക്കാരൻ കഅ്​ബയുടെ ചാരത്തേക്ക്​ എത്തിയത്​. മിഠായികളും പലഹാരങ്ങളും എല്ലാം വാങ്ങുന്നത്​ ഒഴിവാക്കിയാണ്​ പണം കൂട്ടിവെച്ചത്​. ആറ്​ വർഷത്തിനിടെ ഒരു​ ലക്ഷത്തോളം രൂപയാണ്​ നവ്വാർ സമാഹരിച്ചത്​. ഉംറ തീർഥാടന ചെലവിനുള്ള തുകയായതോടെ ഒറ്റക്കാണ്​ ഈ കൗമാരക്കാരൻ ഉംറ തീർഥാടനത്തിന്​ മക്കയിലേക്ക്​ എത്തിയത്​. മക്കയിലെത്തിയതോടെ നവ്വാർ എല്ലാവർക്കും പ്രിയങ്കരനായി മാറി.

കണ്ണൂർ ആദികടലായി സ്വദേശി റിട്ട. അധ്യാപകൻ മുഹമ്മദ്​ സാഹിറിന്‍റെയും ഫാത്തിമയുടെയും മകനായ നവ്വാർ കണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്​. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൈയിൽ കിട്ടുന്ന നാണയങ്ങളും സമ്മാനങ്ങളും കൂട്ടിവെച്ച്​ തുടങ്ങിയത്​. ഉമ്മയാണ്​ ഏതെങ്കിലും ഒരു ലക്ഷ്യത്തിനായി കൂട്ടിവെക്കാൻ പറഞ്ഞത്​. ഇതോടെ നവ്വാറിന്‍റെ സ്വപ്​നം മക്കയിൽ പോകലും കഅ്​ബ കാണലുമായി. കൈയിൽ കിട്ടുന്ന ചെറിയ തുകകൾ എല്ലാം കൂട്ടിവെക്കുകയായിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News