സുരക്ഷാ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച് സൗദി പൊതുസുരക്ഷാ വിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: റിയാദിലെ മൽഹാമിൽ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് 2026’-ൽ ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി സൗദി പൊതുസുരക്ഷാ വിഭാഗം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന മേളയിലാണ് സുരക്ഷാ-ഫീൽഡ് പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യകൾ പബ്ലിക് സെക്യൂരിറ്റി അവതരിപ്പിക്കുന്നത്.

സ്മാർട്ട് ഡ്രോണുകൾ, വാഹനാപകടങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങളുടെയും വിവര ശേഖരണ സംവിധാനം, സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കാനുള്ള റോബോട്ട്, ബോഡി-വോൺ ക്യാമറകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. സുരക്ഷാശേഷി വർധിപ്പിക്കാനും, ഫീൽഡ് തലത്തിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനും ആധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News