സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് വിദ​ഗ്ധ സമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ച് കൊണ്ടാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. സർക്കാരിന് സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കാം എന്നാണ് പ്രധാനപ്പെട്ട നിര്‍ദേശം. ബസുകൾ പാട്ടത്തിന് നൽകാൻ തയ്യാറെന്ന് ബസുടമകൾ നിർദേശം വെച്ചിരുന്നു. കിലോ മീറ്ററിന് നിശ്ചിത നിരക്ക് ബസുടമൾക്ക് നൽകും എന്നതാണ് നിര്‍ദ്ദേശം. ജൂൺ 15 ന് പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വൻ വരുമാന നഷ്‌ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകൾ പൂർണമായി സർവീസ് നടത്തി.

നിലവിൽ സംസ്ഥാനത്തുള്ള 11,000 ബസുകളിൽ പകുതിയും എല്ലാ സർവീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രതിസന്ധി. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന് ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു.കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സാമ്പത്തിക സഹായം നൽകണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News