സ്‌കലോണിയെ കാത്ത് കനത്ത വെല്ലുവിളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസി അര്‍ജന്റൈന്‍ ടീമിനോട് വിടപറഞ്ഞതോടെ കോച്ച് സ്‌കലോണിയുടെ ഭാവി എന്താകുമെന്ന കാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. മെസി ല്ലാത്ത അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുക ന്നാണ് സ്‌കലോണിയുടെ വെല്ലുവിളി. മെസി സാധ്യമായ കിരീടങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അതിന് പിന്നില്‍ കരുത്തായി മറ്റൊരു ലിയോണല്‍ ഉണ്ടായിരുന്നു. മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. സ്‌കലോണിയുടെ തന്ത്രങ്ങളും മെസിയുടെ കളിമികവുമായിരുന്നു സമീപകാല അര്‍ജന്റൈന്‍ നേട്ടങ്ങളുടെയെല്ലാം അടിത്തറ.

ഡിസംബര്‍ വരെ ടീമിനൊപ്പം ഉണ്ടാവുമെന്ന് സ്‌പെയ്‌നെതിരായ ലോകകപ്പ് ഫൈനലിന് ശേഷം പറഞ്ഞിരുന്നുവെങ്കിലും മെസ്സി വിരമിച്ചതോടെ അര്‍ജന്റൈന്‍ ടീമില്‍ സ്‌കലോണിയുടെ ഭാവി എന്താകുമെന്ന സംശയം വീണ്ടും ശക്തമായി. 2018 ലോകകപ്പിന് ശേഷം മെസിയെ മുന്നില്‍ നിര്‍ത്തിയാണ് സ്‌കലോണി അര്‍ജന്റൈന്‍ ടീമിനെ പടുത്തുയര്‍ത്തിയത്. ഏറെക്കാലമായി ഒരുമിച്ച് കളിക്കുന്ന താരങ്ങളുണ്ടെങ്കിലും ഇതിനെക്കാള്‍ വലിയ പ്രതിസന്ധിയാണിപ്പോള്‍ സ്‌കലോണിക്ക് മുന്നിലുളളത്. കാരണം മെസിയുടെ അഭാവം മറികടക്കുക അത്ര എളുപ്പമല്ല.

ഇത് മറ്റാരെക്കാളും നന്നായി അറിയുന്നതും സ്‌കലോണിക്കുതന്നെ. ഇതുകൊണ്ടാണ് സ്‌കലോണി പരിശീലകനായി തുടരുമോയെന്ന സംശയം ബലപ്പെടുന്നത്. മെസി മാത്രമല്ല നിക്കോളാസ് ഒട്ടമെന്‍ഡിയും ദേശീയ ടീമിനോട് വിടപറഞ്ഞുകഴിഞ്ഞു. അര്‍ജന്റൈന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാറുളള ഗോളി എമിലിയാനോ മാര്‍ട്ടിനസും വിരമിക്കല്‍ സൂചന നല്‍കി കഴിഞ്ഞു. ഇതിനൊപ്പം റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ ഭാവിയും സ്‌കലോണിക്ക് പരിഗണിക്കേണ്ടിവരും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News