അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. പരിക്കിന്റെ പിടിയിലായിരുന്ന പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന വിശേഷം. ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിട്ടായിരിക്കും ബുംറ കളിക്കുക. ബുംറയ്ക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. സഞ്ജുവിനും പരമ്പര നിര്‍ണായകമാണ്.കഴിഞ്ഞ ജൂലൈ 16-ന് കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരെയെന്ന മത്സരത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്. മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ നിന്നും പിന്നീട് നടന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പുറത്തായിരുന്നു.

അഫ്ഗാനിസ്ഥാന്റെ ‘ഹോം സീരീസ്’ ആയാണ് ഈ പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളും ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News