മസ്കത്ത്: ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര ഫുട്ബോൾ റഫറി അഹമ്മദ് അബൂബക്കർ അൽ കാഫ് വിരമിക്കൽ പ്രഖ്യാപിച്ചു. 20 വർഷത്തെ കരിയറിന് ശേഷം റഫറിയിങ്ങിൽ നിന്ന് വിരമിക്കുന്നത്. നിരവധി ആഭ്യന്തര, വൻകരാ, അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ അൽ കാഫ് നിയന്ത്രിച്ചിട്ടുണ്ട്. 2016, 2018, 2022 വർഷങ്ങളിലാണ് അദ്ദേഹം ഫൈനലുകൾ നിയന്ത്രിച്ചത്. തുടർച്ചയായി 10 സീസണുകളിൽ എഎഫ്സി ചാമ്പ്യൻസ് ലീഗിലും അൽ കാഫ് റഫറിയായിരുന്നു. എഎഫ്സി ഏഷ്യൻ കപ്പ്, എഎഫ്സി U-23 ഏഷ്യൻ കപ്പ്, മറ്റ് പ്രധാന വൻകരാ മത്സരങ്ങൾ എന്നിവയിലും അദ്ദേഹം റഫറിയായി.
Post Views: 43



