റിയാദ്: നോർക്ക അംഗത്വം എടുക്കാനും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനും പ്രവാസികളെ സഹായിക്കുന്നതിന് ഹെൽപ് ഡെസ്ക് ഒരുക്കുന്നു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ബത്ഹ കെഎംസിസി ഓഫീസിലാണ് ഹെൽപ് ഡെസ്ക് സൗകര്യം. ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുന്ന എല്ലാവർക്കും സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എം.എസ് ലഭിക്കുന്നതിന് ആക്ടീവ് ആയ മൊബൈൽ നമ്പർ, നാട്ടിലെ തദ്ദേശ സ്ഥാപനത്തിന്റെ പേര്, ഇ – മെയിൽ വിലാസം, നോമിനിയുടെ പേര്, വയസ്സ്, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് രജിസ്ട്രേഷന് കൈയിൽ കരുതേണ്ടത്. 0593930525, 0560949322 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
Post Views: 21



