റിയാദ്: ബുറൈദ ഇന്റർനാഷണൽ ഡേറ്റ്‌സ് കാർണിവലിൽ ആഗസ്റ്റിൽ 60.3 കോടി സൗദി റിയാലിന്റെ വിൽപ്പന. കാർണിവലിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 60,29,78,065 സൗദി റിയാലാണ് മൊത്തവിൽപ്പന. 71,98,490 ഈത്തപ്പഴ പായ്ക്കറ്റുകളുമായി 34,700-ലധികം വാഹനങ്ങളാണ് എത്തിയത്. ആകെ 29,733 ടണ്ണിലധികം ഈത്തപ്പഴമെത്തി. 100-ലധികം ഇനങ്ങളിലായി 5,87,000 ടണ്ണിലധികം ഈത്തപ്പഴമാണ് ഖസീം പ്രവിശ്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്.
Post Views: 18



