മസ്കത്ത്: യാത്ര സൗകര്യമില്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് മെഡിക്കൽ സാമഗ്രികൾ വേഗത്തിലെത്തിക്കാൻ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുമായി ഒമാൻ. ദോഫാർ ഗവർണറേറ്റിൽ നിന്ന് അൽ ഹലാനിയത്ത് ദ്വീപുകളിലേക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിനായുള്ള ‘സ്കൈ ബ്രിഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് സ്കൈ ബ്രിഡ്ജ് രണ്ടാം ഘട്ടത്തിന് ദോഫാറിൽ തുടക്കമായത്. ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
Post Views: 30



