ജാപ്പനീസ് ക്രിക്കറ്റ് അസോസിയേഷനും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും ചേര്‍ന്ന്, ഇന്ത്യ-ജപ്പാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകള്‍ ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം കളിക്കും.ജപ്പാനിലെ ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 2026 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ചയാണ് ‘സുസുകി കപ്പ്’ നടക്കുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ എത്തിയ ധാരണയില്‍ നിന്നാണ് ‘സ്‌പോര്‍ട്‌സ് 75’ എന്ന പദ്ധതി രൂപീകൃതമായത്. 2036-ല്‍ ഒളിമ്പിക്, പാരലിമ്പിക് ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്, കായിക രംഗത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള പരസ്പര സഹകരണവും വ്യക്തിഗത പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന്റെ ആദ്യ പടിയാണ് ഈ മത്സരം.



