റിയാദ്: ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും രണ്ടാമത്തെ യോഗത്തിൽ സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആനും പങ്കെടുത്തു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ യുഎസിലെ നോർത്ത് കരോലിനയിലെ ആഷെവില്ലിലായിരുന്നു യോഗം. യുഎസ് ജി20 പ്രസിഡൻസിക്ക് കീഴിലായിരുന്നു പരിപാടി.
ആഗോള സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ ദുർബലമായിരിക്കുന്നതായി അൽ ജദ്ആൻ പറഞ്ഞു. ‘നിലവിലെ സാമ്പത്തിക വികസനങ്ങൾ’ എന്ന തലക്കെട്ടിലുള്ള സെഷനിലാണ് അഭിപ്രായപ്രകടനം. ബദൽ ഉൽപ്പാദന സംവിധാനങ്ങൾ ഉറപ്പാക്കുക, ആവശ്യമായ സംഭരണശേഖരം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക, അധിക അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുക എന്നിവയാണ് സാമ്പത്തിക പ്രതിരോധത്തിന്റെ ആദ്യപടിയെന്ന് സമീപകാല പ്രതിസന്ധികൾ തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Views: 30



