കുട്ടികളുടെ സുരക്ഷയ്ക്ക് വിപുലമായ നടപടികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും പൂർണമായും ഉറപ്പുവരുത്തുന്നതിനായി ദുബായിലെ അഞ്ഞൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന നടത്തി ദുബായ് മുനിസിപ്പാലിറ്റി. സ്‌കൂളുകളിലെ കാന്റീനുകൾ, കെട്ടിട സൗകര്യങ്ങൾ, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, വാട്ടർ ടാങ്കുകൾ, നീന്തൽക്കുളങ്ങൾ, യൂണിഫോമുകൾ എന്നിവയിലാണ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘങ്ങൾ പരിശോധന പൂർത്തിയാക്കിയത്. കുട്ടികളുടെ സ്കൂൾ ജീവിതം തികച്ചും സുരക്ഷിതമാക്കാൻ നേരിട്ടുള്ള പരിശോധനകളും ഡിജിറ്റൽ സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും അധികൃതർ ഒരുമിച്ച് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ‘ഡി.എം ചെക്ക്ഡ്’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് മുനിസിപ്പാലിറ്റി അനുമതികളും ഭക്ഷണ മെനുകളും പരിശോധിക്കുന്നത്. അംഗീകൃത പോഷകാഹാര മാർഗനിർദേശങ്ങൾ പാലിക്കുന്ന വിതരണക്കാർക്കും കാന്റീനുകൾക്കും മാത്രമേ പ്രവർത്തനാനുമതി നൽകിയിട്ടുള്ളൂ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News