ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളേക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് ജി. സുധാകരൻ എംഎൽഎ. ഐസകിന് മറുപടി പറയാൻ ബാധ്യതയില്ലെന്നും യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്നും ജി.സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന് നേതൃ ദാരിദ്ര്യമാണ്. തെറ്റുതിരുത്തണമെന്ന ആഗ്രഹമില്ലെന്നും സുധാകരൻ വിമർശിച്ചു. ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാനാണ്. പിന്നെ എങ്ങിനെ നന്നാകുമെന്നും ജി.സുധാകരൻ ചോദിച്ചു.
രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോൾ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ വേദിയിൽ. അപ്പോൾ ഇവിടുത്തെ കോൺഗ്രസിൻ്റെ അവസ്ഥ എന്താണ്. സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണം. പറയാൻ പാടില്ലാത്തതാണ് കാന്തപുരം പറഞ്ഞത്. പക്ഷേ മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ചു. കാന്തപുരം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം. പറഞ്ഞത് സമുദായത്തിലെ സ്ത്രീകളെ സംബന്ധിച്ചാണ്. അതിന് വലിയ പിന്തുണയാണ് മുസ്ലിം സമുദായത്തിൽ നിന്നു ലഭിക്കുന്നതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.



