80 കോടി രൂപയുടെ ഫ്ലാറ്റ്, നേരെ കടലിലേക്കിറങ്ങാം, 3 ജന്മം ഇഎംഐ അടക്കേണ്ടി വരുമോ എന്ന് നെറ്റിസൺസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഇടമാണ് ജുഹു. ഇവിടുത്തെ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിറോസ് മോമിൻ എന്ന റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവാണ് 80 കോടി രൂപ വില വരുന്ന ഈ ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നും നേരിട്ട് കടലിലേക്കിറങ്ങാം.

80 കോടിയാണ് ഇതിന്റെ വില. വിസ്തീർണ്ണം 5,600 ചതുരശ്ര അടിയാണ്. 5 ബെഡ്‌റൂമുകൾ, 4 കാർ പാർക്കിംഗ് സ്ലോട്ടുകൾ, ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയുള്ള സ്വകാര്യ ബാൽക്കണി എന്നിവയൊക്കെയാണ് ഇതിലുള്ളത്. കൂടാതെ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാങ്ക്വറ്റ് ഹാൾ, ജോഫിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ, നേരിട്ടുള്ള ബീച്ച് ആക്സസ് എന്നീ സൗകര്യങ്ങളും ഉണ്ട്.

ഫ്രീഹോൾഡ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ ബെയർ-ഷെൽ അപ്പാർട്ട്മെന്റ് സ്വന്തം താൽപ്പര്യത്തിനനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്യാനും സാധിക്കും. 80 കോടി രൂപ വിലയുള്ള ഈ ഫ്ലാറ്റിന്റെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News