ആലപ്പി റിപ്പിള്‍സിനെതിരെ 141 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി തൃശൂര്‍ ടൈറ്റന്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് 141 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 19.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. റിപ്പിള്‍സിന്റെ ബൌളര്‍മാര്‍ കളംനിറഞ്ഞ മത്സരത്തില്‍ വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റന്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനില്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ കെ. ആര്‍. രോഹിത് മടങ്ങി. പത്ത് റണ്‍സെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറില്‍ അഹമ്മദ് ഇമ്രാനും മടങ്ങി. രണ്ട് തകര്‍പ്പന്‍ സിക്‌സറുകളുമായി തുടങ്ങിയ ഇമ്രാന്‍, അഭിജിത് പ്രവീണിന്റെ പന്തില്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.

അഞ്ചാം വിക്കറ്റില്‍ എസ്. ഷാരോണും ഷോണ്‍ റോജറും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 14 റണ്‍സെടുത്ത ഷാരോണിനെ പുറത്താക്കി അജ്‌നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത മുഹമ്മദ് ഇനാന്‍, സിബിന്‍ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോണ്‍ റോജറെയും പ്രസൂണ്‍ പ്രസാദിനെയും ഒരേ ഓവറില്‍ പുറത്താക്കി അജ്‌നാസ് ടൈറ്റന്‍സിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News