ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് റിയാദ് എയർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൗദി: സൗദിയുടെ റിയാദ് എയർ ബാങ്കോക്കിലേക്ക് വിമാനസർവീസ് ആരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ടിലേക്കുള്ള ആദ്യവിമാന സർവീസ് ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തു. ഈ സർവീസ് സൗദിയും തായ്ലാന്റും തമ്മിലുള്ള വ്യോമബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.

വ്യാപാരം, ടൂറിസം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസൗകര്യം വർധിപ്പിക്കാനും ഇത് സഹായിക്കും. സൗദി വിപണിയിലും മിഡിൽ ഈസ്റ്റ് മേഖലയിലുമുള്ള പ്രവർത്തനം വിപുലീകരിക്കാൻ അനുയോജ്യമായ സമയത്താണ് ഈ പുതിയ സർവീസ് എത്തിയിരിക്കുന്നതെന്ന് തായ്‌ലന്റ് ടൂറിസം അതോറിറ്റി പ്രതിനിധി ഷിരവാഡി ഖോൻസൂപ് പറഞ്ഞു. മലയാളി പ്രവാസികൾക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാർക്കും ബാങ്കോക്കിലേക്കും തായ്‌ലന്റിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് വഴിയൊരുക്കും. 2026 ജൂണിൽ പ്രവർത്തനമാരംഭിച്ച ശേഷം റിയാദ് എയറിന്റെ 12-ാമത് സർവീസാണിത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News