ഇന്ത്യയ്ക്കായി നാല് അന്താരാഷ്ട്രാ സ്വർണ മെഡൽ, പക്ഷേ ഇന്ന് ജീവിക്കാൻ പച്ചക്കറി വിൽപ്പനയും ക്യാബ് ഡ്രൈവിങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ നാല് സ്വർണമെഡലുകൾ നേടിയ ജാർഖണ്ഡ് ത്രോബോൾ താരം അമർദീപ് കുമാറിന്‍റെ ഇപ്പോഴത്തെ ജീവിതാവസ്ഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചോദ്യങ്ങളാണ് ഉയർത്തിയത്. ഏറ്റവും താഴെ തട്ടിൽ നിന്നും സ്വന്തം കഠിനാധ്വാനമൊന്ന് കൊണ്ട് മാത്രം രാജ്യത്തിനായി അന്താരാഷ്ട്രാതലത്തിൽ സ്വർണമേഡലുകൾ നേടിയ ഒരു പ്രതിഭയെ രാജ്യം ആദരിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. 29 -കാരനായ അമർദീപ്, തന്‍റെ കുടുംബം പുലർത്തുന്നതിനായി റാഞ്ചിയിലെ അർഗോറ ചൗക്കിൽ പച്ചക്കറി വിൽക്കുകയും അധിക വരുമാനത്തിനായി ക്യാബ് ഓടിക്കുകയും ചെയ്യുന്നു. വഴിയരികിലെ തണലിൽ തന്‍റെ പച്ചക്കറി വില്പന സ്ഥലത്ത് അമർദീപ് പ്രദർശിപ്പിച്ച നാല് അന്താരാഷ്ട്രാ സ്വർണമെഡലുകൾ രാജ്യം ആ മനുഷ്യനോട് ചെയ്യുന്ന നീതി കേടിന്‍റെ പ്രദർശനമാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

13 -ാം വയസ്സിലാണ് അമർദീപ് ത്രോബോളിലേക്ക് എത്തുന്നത്. ജയ്‌പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ സൗജന്യ പരിശീലനം ലഭിച്ചതോടെ കഴിവ് തെളിയിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ ടീമിലെത്തി. 2015 -ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ തന്‍റെ ആദ്യ അന്താരാഷ്ട്ര സ്വർണം അദ്ദേഹം സ്വന്തമാക്കി. 2017 -ലെ ഇൻഡോ – നേപ്പാൾ ത്രോബോൾ ചാമ്പ്യൻഷിപ്പിലും 2019 -ലെ സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിലും അദ്ദേഹം സ്വർണം നേടി. 2026 -ൽ റാഞ്ചിയിൽ നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അമർദീപിനായിരുന്നു സ്വർണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News