മസ്‌കത്ത്: പൊതുമര്യാദകള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും കൈവശം വച്ചതില്‍ സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിപണികള്‍ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്‌കൂള്‍’ പരിശോധനാ ക്യാംപയിനിന്റെ ഭാഗമായാണ് നടപടി.
ഒമാനിലെ ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 1,609 സ്‌കൂള്‍ പഠനസാമഗ്രികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
സ്‌കൂള്‍ തുറക്കുന്ന സീസണില്‍ വിപണിയിലെത്തുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, ഉപഭോക്താക്കളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.



