കൊല്ലം : രേണു സുധിയുടെ ഇപ്പോഴത്തെ വിശേഷം എന്താണെന്ന് ചോദിച്ചപ്പോൾ ഷിയാസ് കരിം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. രേണു സുധിയായിട്ട് സോഷ്യൽ മീഡിയ വഴിയുള്ള ബന്ധമാണ് ഉള്ളതെന്നും, വാട്സാപ്പിൽ നമ്പര്‍ മേടിച്ച് മെസ്സേജ് അയച്ചിരുന്നു വെന്നും, എനിക്ക് ചേട്ടൻ ആയിട്ടാണ് കൂടുതൽ ബന്ധം ഉള്ളത് , സുധി ചേട്ടൻ വഴി രേണു ചേച്ചിയെ അറിയാം എന്നും ഷിയാസ് കരീം പറഞ്ഞു. ചേച്ചി എന്ന് വിളിക്കുന്നത് ബഹുമാനം കൊണ്ടാണെന്നും, ഒന്ന് രണ്ട് തവണ പരിപാടികൾക്ക് പോയപ്പോഴും പിന്നെ ഹോസ്പിറ്റലിൽ വച്ച് നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഷിയാസ് പറഞ്ഞു. രേണു സുധിയുടെ രോഗാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ ഓക്കേ ആണെന്ന് തോന്നണമെന്നും സോഷ്യൽ മീഡിയയിലൂടെ ഉള്ള അറിവുകൾ എനിക്കും ഉള്ളൂ എന്നും ഷിയാസ് പറഞ്ഞു. ഓക്ക് ആയിട്ടും ഹെൽത്തി ആയിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ഷിയാസ് കരിം പറഞ്ഞു.



