കൊച്ചി: തുടർച്ചയായ അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ കെ എസ് ഇ ബി ഓഫീസിലായിരുന്നു നാട്ടുകാരുടെ ഉപരോധം. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്നാണ് ജനങ്ങൾ രാത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തികൾ കാരണമാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് അധികൃതർ വിശദീകരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് ഫീഡറുകളിൽ നിന്നും വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.
Post Views: 37



