ആലപ്പുഴയില്‍ തിരുവോണനാളില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദനം; കേസെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു. വാക്കുത്തര്‍ക്കത്തിന്‍റെ പേരിലാണ് എട്ടംഗ സംഘം നാല് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചത്.

തിരുവോണനാള്‍ രാത്രിയില്‍ ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അതുല്‍ എന്ന യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജിംനേഷ്യത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് നാലംഗ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ഇടിവള കൊണ്ട് ഇടിച്ചു. നിലത്തിട്ട് ചവിട്ടി. അതുലിന് പുറമേ മെഹ്റാന്‍, ഹുസൈന്‍, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരുമാണ് പ്രതികള്‍.

അടി പേടിച്ച് കാറില്‍ രക്ഷപ്പെടുന്ന യുവാക്കളെ എട്ടംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവാക്കള്‍ അന്ന് തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് മാത്രമാണ് കേസെടുത്തത്. മര്‍ദ്ദനത്തിന്‍റെ തീവ്രത ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മനസിലായതെന്നാണ് പൊലീസ് ഭാഷ്യം. ആയുധം കൊണ്ട് ആക്രമിച്ചത് ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെങ്കിലും പ്രതികളെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News