എച്ച്. സലാമിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് ജി സുധാകരന്‍ പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം സലാം ആവശ്യപ്പെട്ടിരുന്നു. അയാളുടെ കൈയില്‍ കണക്കുണ്ടാകുമെന്നും കണക്ക് അയാള്‍ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. അയാളുടെ ചരിത്രം പരിശോധിക്കണം. തന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു. തിരുവനന്തപുരത്തായിരുന്നു ജി സുധാകരന്റെ പ്രതികരണം.

വിവരമില്ലാത്തവന്‍ പലതും വിളിച്ച് പറയും. കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാതിരിക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് കൊടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും പാര്‍ട്ടിക്കും കണക്ക് കൊടുത്തതാണ്. അതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് സുധാകരന്‍ ചോദിച്ചു. അതൊന്നും വായിക്കാതെയാണോ ഓരോ കാര്യങ്ങള്‍ ഉന്നയിക്കുന്നത്?. അയാള്‍ ആരാണ്?. ആ പേരിനൊക്കെ എന്ത് പ്രസക്തിയാണ് കേരളത്തില്‍?. ഒരു രൂപ പോലും കൈക്കൂലി വാങ്ങിക്കാത്ത ആളെക്കൂടി മോശക്കാരനാക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. അല്ലാതെ അയാള്‍ പറഞ്ഞതിന്റെ പിന്നാലെ പോകേണ്ടതില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയ സംഭവത്തെപ്പറ്റി അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

പത്രത്തില്‍ വായിച്ചത് മാത്രമേ അറിയൂ. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇ ഡി. അവര്‍ അവരുടെ വഴിക്കാണ് പോകുന്നത്. അതിനെതിരെ എതിര്‍ സത്യവാങ്മൂലവും മറ്റും നല്‍കേണ്ടത് ആരോപണ വിധേയരാണ്. അവര്‍ അത് ചെയ്‌തോളും. അതില്‍ താന്‍ എന്തിനാണ് ഇടപെടുന്നതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സുധാകരനെതിരെ എച്ച് സലാം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് സുധാകരന്‍ പുറത്തുവിടണമെന്നും ആ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയോ എന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സലാം പറഞ്ഞത്. യഥാര്‍ത്ഥ പൊളിറ്റിക്കല്‍ ക്രിമിനല്‍ ജി സുധാകരനാണ്. അഴിമതി വിരുദ്ധതയുടെ ലേബല്‍ ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് സുധാകരന്‍ പറയണം. ഒരു മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും ജി സുധാകരന്‍ ഡിവൈഎഫ്ഐ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം ആരോപിച്ചിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News