ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: വിദേശ വിനോദസഞ്ചാരികൾക്ക് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി.

പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകൾ, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാരും തൊട്ടടുത്ത മാസം ആഭ്യന്തര മന്ത്രിമാരും ഈ ഏകീകൃത വിസ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

ജിസിസി പൗരന്മാർക്ക് യാത്ര കൂടുതൽ വേഗത്തിലാക്കാൻ യുഎഇയും ബഹ്‌റൈനും സംയുക്തമായി ആരംഭിച്ച ‘വൺ-പോയിന്റ് എയർ ട്രാവൽ’ പദ്ധതി വിജയകരമായി മുന്നേറുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കിയാൽ അബുദാബി, ദുബായ് ഉൾപ്പെടെയുള്ള യുഎഇ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ ചെക്കിംഗിനായി കാത്തുനിൽക്കേണ്ടതില്ല. ബയോമെട്രിക്, ഇഗേറ്റ്സ് എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News