നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമയുടെ സുവർണ്ണ വർഷമായി 2026 എഴുത്തപ്പെടേണ്ടി വരും. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലു ചിത്രങ്ങളും വലിയ താരങ്ങളോ, അണിയറ പ്രവർത്തകരോ ഉള്ളവരല്ല.

പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത തന്നെ ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്.

കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും , ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു എന്നതും മാറുന്ന ട്രെന്റിന്റെ ഒരു സൂചനയാണ്.

വിജയ ചിത്രങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയായ മധുവിധുവിന്റെ പ്രേക്ഷകർ കൂടുതലും കുട്ടികളും, കുടുംബങ്ങളും ആണെന്ന് പറയേണ്ടി വരും. ഷറഫുദ്ധീന്റെയും, അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഈ വെക്കേഷൻ കാലത്ത് കുട്ടികൾക്കൊപ്പം സന്തോഷത്തോടെ തീയറ്ററിൽ ചിരിച്ചാസ്വദിയ്ക്കാവുന്ന ഒരു സിനിമയായി അഭിപ്രായങ്ങൾ നേടിയെടുക്കുമ്പോൾ, നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസിനും സന്തോഷിക്കാം. പന്ത്രണ്ടോളം സിനിമകൾ നിർമ്മിച്ച അവരുടെ നിർമ്മാണ കമ്പിനിയുടെ ഇന്നോളം ഉള്ളതിൽ ഏറ്റവും വലിയ വിജയമാണ് മധുവിധു.

നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിൻ മോഹനും, ജയ് വിഷ്ണുവും ചേർന്നാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയാകുന്ന മധുവിധുവിൽ സായ്കുമാറും, ജഗദീഷും, അസീസ് നെടുമങ്ങാടും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉൾപ്പടെയുള്ള വലിയൊരു താര നിര തന്നെയുണ്ട്. ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News