ചെന്നൈ: ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.
