യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത് അനുവാദം ഇല്ലാതെയെന്ന് വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അഡീഷണൽ സീറ്റ് അനുവദിച്ച വിഷയത്തിലും ശിവൻകുട്ടി പ്രതികരിച്ചു. അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും മുൻ ഗവണ്‍മെന്‍റ് സർക്കാർ മേഖലയിൽ ആണ് സീറ്റ് അനുവദിച്ചത്. അധ്യാപക നിയമന ഇന്‍റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് അഴിമതി നടത്താനാണ്. 300 കോടി രൂപയുടെ അഴിമതിക്ക് വഴി ഒരുങ്ങുന്നുണ്ട്.

ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് അധിക ബാച്ച് അനുവദിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ബാച്ച് മാറ്റിയാൽ മതിയായിരുന്നു. അവർ വിഷയ വിദഗ്ദർ ആണോ? എന്നും ശിവൻകുട്ടി ചോദിച്ചു. സംസ്ഥാൻ സ്കൂൾ കായികമേള അലങ്കോലമായെന്നും അദ്ദേഹം വിമർശിച്ചു. സ്കൂൾ ഒളിമ്പിക്സ് നടത്തിയെ മതിയാകൂ. അതിന് വേണ്ടി സമരം നടത്തും. കായിക താരങ്ങളെ പങ്കെടുപ്പിച്ചു സമരം നടത്തും എന്നായിരുന്നു പ്രതികരണം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News