കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം; സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ നേതാക്കളെയും കാണും. ഞാൻ ആർക്കെതിരെയും പരാതി പറയാനില്ല. എഐസിസിക്ക് മുന്നിലുള്ള പരാതി ആയതിനാൽ അടൂർ പ്രകാശുമായി ചർച്ച ചെയ്യാൻ കഴിയില്ല.

സിപിഎം നേതാക്കൾക്കെതിരെ പീഡന പരാതികൾ ഉയർന്നാൽ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു. ഗുരുതരമുള്ള പരാതികൾ പോലീസിന് കൈമാറണമെന്നാണ്. പക്ഷേ സിപിഎം അത് ചെയ്യുന്നില്ല. കെപിസിസി അധ്യക്ഷൻ ആയിരുന്ന സമയത്ത് തനിക്ക് പാർട്ടി നേതാവിനെതിരെ പരാതി ലഭിച്ചപ്പോൾ, അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. എന്നാൽ സി പി എം പരാതി നൽകിയ യുവതിയെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News