ഹൂതികൾക്ക് നേരെ നൂറിലധികം യുദ്ധവിമാനങ്ങളുമായി സഖ്യസേന ; 324 കേന്ദ്രങ്ങൾ ആക്രമിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമനും സൗദി അറേബ്യയും ചേർന്ന് അതിശക്തമായ ആക്രണം ആരംഭിച്ചു.നൂറിലധികം യുദ്ധനവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള 324 കേന്ദ്രങ്ങൾ ആക്രമിച്ചു. ഹൂതികൾ പിടിച്ചെടുത്ത മേഖലകളിൽ തിരിച്ചുപിടിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. സന പിടിച്ചെടുക്കാൻ യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സഖ്യസേന വ്യക്തമാക്കി.

യമന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിൽനിന്ന് മൂന്ന് വഴികളിലൂടെയാണ് സഖ്യസേന ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിൽ യമൻ സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസീവ്’ ആരംഭിച്ചതായി പ്രഖ്യാപിച്ചു. നിലവിൽ സനയും കൂടുതൽ ജനസാന്ദ്രതയുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്.കരസേനയ്ക്ക് വ്യോമസുരക്ഷയൊരുക്കാൻ നൂറോളം യുദ്ധവിമാനങ്ങൾ ഈ സൈനിക നീക്കത്തിൽ പങ്കെടുത്തതായി സൗദി സഖ്യസേന വ്യക്തമാക്കി.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News