കൊല്‍ക്കത്ത: ‘കോയല്‍ മല്ലിക്’ എന്ന അറിയപ്പെടുന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര നടി രുക്മിണി മല്ലിക് ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
മുതിര്‍ന്ന ബംഗാളി നടന്‍ രഞ്ജിത്ത് മല്ലിക്കിന്റെ മകളായ കോയല്‍ നേരത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍ തിരിച്ചടി നേരിട്ടതോടെ അവര്‍ രാജിവെക്കുകയായിരുന്നു. ഇന്ന് തന്നെ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ബിജെപി വെസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി ശശി അഗ്‌നിഹോത്രി അറിയിച്ചു. ‘രാജ്യസഭാ അംഗമാകാനും ജനക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ചതിലു അഭിമാനമുണ്ട്,’ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോയല്‍ മല്ലിക് പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രാജ്യസഭയിലെ 12 സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.



