യുഎഇ വിമാനത്താവളങ്ങളിൽ വൻ ലഹരിവേട്ട; രണ്ട് മാസത്തിനിടെ പിടികൂടിയത് 300 കിലോയിലേറെ മയക്കുമരുന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. രണ്ട് മാസത്തിൽ താഴെയുള്ള കാലയളവിൽ ലഹരിമരുന്ന് കടത്താനുള്ള 14 ശ്രമങ്ങളാണ് അധികൃതർ തടഞ്ഞത്. 300 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് അധികൃതർ വ്യക്തമാക്കുന്നത്.നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി എന്നിവയുടെ സംയുക്ത നീക്കത്തിലാണ് നടപടി. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിന് മുമ്പുതന്നെ സംശയാസ്പദമായ കാർഗോകളും യാത്രക്കാരെയും അധികൃതർ നിരീക്ഷിച്ചിരുന്നു. വിമാന സർവീസുകൾ, യാത്രാ വിവരങ്ങൾ, ട്രാൻസിറ്റ് കാർഗോ തുടങ്ങിയവയിൽ ആധുനിക ഡാറ്റാ അനാലിസിസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് സംശയകരമായ നീക്കങ്ങൾ തിരിച്ചറിഞ്ഞത്.ലഗേജുകൾ തുറക്കാതെ തന്നെ അതിനുള്ളിലെ നിരോധിത വസ്തുക്കൾ കണ്ടെത്താൻ കഴിയുന്ന സ്മാർട്ട് സ്കാനിങ് സംവിധാനങ്ങളും സെൻസറുകളും പരിശോധനയുടെ ഭാഗമായി ഉപയോഗിച്ചു.ലഹരിമരുന്ന് കടത്തിനെതിരെ പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും യുഎഇ സുരക്ഷാ ഏജൻസികൾ അറിയിച്ചു.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News