ഹോങ്കോങ് സിക്സസ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ടൂർണമെന്റ്. ഭുവനേശ്വർ കുമാർ അടക്കം ഐപിഎല്ലിലെ താരനിരയുമാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂർണമെന്റിൽ 6 ഓവർ വീതമാണ് രണ്ട് ടീമുകളും കളിക്കുക. 6 താരങ്ങളായിരിക്കും ഒരു ടീമിൽ. ഫൈനൽ പോരാട്ടം മാത്രം 8 ഓവർ കളിക്കും. എട്ട് മുൻനിര ക്രിക്കറ്റ് രാജ്യങ്ങളും നാല് അസോസിയേറ്റ് അംഗങ്ങളും ഉൾപ്പെടെ ടൂർണമെന്റിൽ 12 ടീമുകളാണ് മുഖാമുഖം വരുന്നത്.
ക്രുണാൽ പാണ്ഡ്യ, ശശാങ്ക് സിങ്, രാഹുൽ തേവാടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി നടരാജൻ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.കഴിഞ്ഞ വർഷം ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി. എന്നാൽ പിന്നീട് ആ മികവ് തുടരാനായില്ല. മറ്റ് ടീമുകളോട് തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്നു പുറത്തായി. ഇത്തവണ മികച്ച മുന്നേറ്റമാണ് ടീം പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യൻമാർ പാകിസ്താനാണ്.



