ബംഗളൂരു മെട്രോ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. 2026 നവംബർ – ഡിസംബർ മാസങ്ങളിൽ ട്രയൽ റൺ തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 2027 മാർച്ച് മാസത്തോടെ ജോലികളെല്ലാം പൂർത്തീകരിക്കാനാണ് നിർമാതാക്കൾക്ക് ബിഎംആർസി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ കേളേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കി.മീ എലിവേറ്റഡ് പാത ഈമാസം (2026 ഒക്ടോബറിൽ) തന്നെ ഉദ്ഘാടനം ചെയ്യുമെന്നും വിവരമുണ്ട്. പലവട്ടം നീട്ടിവെക്കപ്പെട്ടതാണ് ഈ ഉദ്ഘാടനം.

പിങ്ക് ലൈനിന്റെ ആകെ നീളം 21.25 കിലോമീറ്ററാണ്. ഡെയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ പാതയ്ക്ക് 13.76 കിലോമീറ്റർ നീളവും മൊത്തം 12 സ്റ്റേഷനുകളുമുണ്ട്. എംജി റോഡ് വഴി നഗരത്തിന്റെ വടക്കൻ മേഖലയെയും തെക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന ഈ പാത, ബംഗളൂരു മെട്രോയുടെ നാലാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി എംജി റോഡിനെ മാറ്റും.

ഈ ഭാഗത്തെ തുടങ്കനിർമാണം 2024 ഒക്ടോബറിലും ട്രാക്ക് നിർമ്മാണം 2026 മേയിലും പൂർത്തിയായിരുന്നു. ഡെയറി സർക്കിൾ മുതൽ പോട്ടറി ടൗൺ വരെയുള്ള (എംജി റോഡ് ഉൾപ്പെടെ) 8 സ്റ്റേഷനുകളിൽ സിസ്റ്റം ഇൻസ്റ്റാലേഷനും വൈദ്യുതീകരണവും പൂർത്തിയായി. താനറി റോഡ് മുതൽ നാഗവാര വരെയുള്ള അവസാന 4 സ്റ്റേഷനുകളിലെ ജോലികൾ ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

ഡെയറി സർക്കിൾ മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് വരും ആഴ്ചകളിൽ ട്രെയിനുകൾ ഓടിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തും. ഔട്ട്ഡോർ സിഗ്നലിങ് പൂർത്തിയായിട്ടുണ്ട്. ഇൻഡോർ സിഗ്നലിങ് പുരോഗമിക്കുന്നു.

ബംഗളൂരു മെട്രോയിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കുന്നത് ഈ ഭൂഗർഭ പാതയിലാണ്. ചൈനയിൽ നിന്ന് അയച്ച പിഎസ്ഡി ഉപകരണങ്ങൾ ഉടൻ ചെന്നൈ തുറമുഖത്തെത്തും. ഡെയറി സർക്കിളിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ ആങ്കറിങ് ബേസ്-ഫ്രെയിം നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അടുത്ത 2-3 മാസത്തിനുള്ളിൽ സംവിധാനങ്ങൾ പൂർണ്ണമായി സംയോജിപ്പിച്ച് അണ്ടർഗ്രൗണ്ട് പാതയിലുടനീളം ട്രയൽ റൺ ആരംഭിക്കും. അതിനുശേഷം റോളിങ് സ്റ്റോക്ക് അനുമതി, സിഎംആർഎസ് സുരക്ഷാ അനുമതി എന്നിവ ലഭ്യമാക്കും. ഫോൾസ് സീലിംഗ്, തറയോടുകൾ പാകൽ, പെയിന്റിങ് തുടങ്ങിയ മറ്റ് ഫിനിഷിങ് ജോലികൾ ട്രയൽ റണ്ണിനൊപ്പം നടക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News