സിപിഐ ഇല്ലായിരുന്നെങ്കിൽ സിപിഎം പിഎംശ്രീയിൽ എൽഡിഎഫിനെ പണയപ്പെടുത്തുമായിരുന്നു; ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീ വിഷയത്തിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തുമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎംശ്രീ ആർഎസ്എസിന്‍റെ പരിപാടിയാണെന്നും അതിന് കൂട്ടുനിൽക്കില്ലെന്നും സിപിഐ കർശന നിലപാടെടുത്തതുകൊണ്ടാണ് പിന്നീട് സിപിഐ കേന്ദ്രനേതൃത്വത്തിന് അത് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും സിപിഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐയാണെന്നും അദ്ദേഹം പറഞ്ഞു.

എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ ഉറച്ചുനിന്നതും സിപിഐ ആണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ താനാണ് അതിനെ മുഖവിലയ്‌ക്കെടുക്കാതെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ ഉപനേതൃപദവിയിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിക്കുകയുണ്ടായി.

പ്രതിപക്ഷ ഉപനേതൃപദവിയിൽ നിന്ന് പിന്നോട്ടില്ലെന്നത് സിപിഐയുടെ ഉറച്ച അഭിപ്രായമാണ്. എൽഡിഎഫിൽ പുതിയ പ്രവർത്തനശൈലി കാലം ആവശ്യപ്പെടുന്നുണ്ട്. എൽഡിഎഫിൽ പുത്തൻ പ്രവർത്തന സംസ്കാരം വേണം,കൂട്ടായ്മ വേണം, പങ്കെടുക്കലുകളും വേണം. അല്ലാതെ മഹാപദവി ആയതുകൊണ്ടല്ല പദവി ആവശ്യപ്പെട്ടത്. എൽഡിഎഫിലെ ശരികളെ കുറിച്ച് സിപിഐക്ക് വ്യക്തമായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News