ഡൽഹിയിലെ പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രിയും സമരഭൂമിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ബലംപ്രയോ​ഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. നിലവിൽ ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി നിൽക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു

അതേസമയം, കേരള മുഖ്യമന്ത്രി വിഡി സതീശനും സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്. തുടർച്ചയായി നാലാംദിവസമാണ് ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു പ്രതിപക്ഷ നീക്കം. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിക്കുകയായിരുന്നു. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. പൊലീസ് വാഹനം തടഞ്ഞതോടെ പ്രിയങ്ക നടുറോഡിൽ തടഞ്ഞു പ്രതിഷേധിച്ചു.

ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News