യെമൻ-സൗദി സംഘർഷം രൂക്ഷം: ’59 ഇടങ്ങളിൽ ആക്രമണം, സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കൊല്ലപ്പെട്ടു’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: യെമൻ-സൗദി സംഘർഷം അതിരൂക്ഷം. സൗദി വ്യോമാക്രമണം നടത്തിയതായി ഹൂതികള്‍. യെമനിൽ 59 ഇടങ്ങളില്‍ വ്യോമാക്രമമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും ഹൂതികള്‍ പറഞ്ഞു. ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും സൗദി വിമാനത്താവളങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

റോയല്‍ സൗദി വ്യോമസേനയുടെ കിംങ് ഖാലിദ് വ്യോമതാവളം, തെക്കന്‍ സൗദി-യെമന്‍ അതിര്‍ത്തിക്കടുത്തുള്ള നജ്റാന്‍ എന്നീ രണ്ട് സിവിലിയന്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച ആക്രമണം നടത്തിയതായി ഹൂതി സംഘം അറിയിച്ചു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യോമഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടായതായും ഹൂതികള്‍ അവകാശപ്പെട്ടു. സംഘർഷത്തെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഉൾപ്പടെ നിർത്തിയതായി അറിയിച്ചിരുന്നു.

എന്നാല്‍ ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സൗദി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് റിയാദില്‍ കിന്‍ഡര്‍ ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാടുകളുണ്ടായിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News