പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും പി എം മനോജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതലകളാണ് മനോജ് നിര്‍വഹിക്കുക. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി ആയി പി എം മനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓഫീസ് ചുമതലകളിലെ മാറ്റങ്ങളുടെ ഭാഗമായാണ് നിയമനമെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനൊപ്പം മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും ചുമതല.

നിലവിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ മൊറായിക്ക് പകരമായാണ് ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടി തലത്തിലെ മാറ്റത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന മനോഹരന്‍ മൊറായിയെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി എം മനോജ് പിആര്‍ഡിയുടെയും മാധ്യമങ്ങളുടെയും ചുമതലയാണ് വഹിച്ചിരുന്നത്. 2025ല്‍ പി എം മനോജില്‍ നിന്ന് പിആര്‍ഡിയുടെ ചുമതല അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രനും മീഡിയ സെക്രട്ടറി പ്രഭാവര്‍മയ്ക്കും നല്‍കിയിരുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് 2019ലാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിണറായി വിജയനൊപ്പമുള്ള ദീര്‍ഘകാല പ്രവര്‍ത്തന പരിചയമാണ് പുതിയ നിയമനത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് വിവരം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News