തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി . സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക, സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും, പരിശോധനയ്ക്ക് അയക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ തീരുമാനം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്ത്രീയപരിശോധന നടത്തുന്നത്.
Related Posts
‘ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം വരുമെന്നാണ് പ്രതീക്ഷ’; സി പി ജോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരവുമെന്ന ചർച്ചയിൽ പ്രതികരിച്ച് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. ഹൈക്കമാൻഡ് എല്ലാ കാര്യങ്ങളും…
അതിവേഗ റെയിൽപാത; ഇ. ശ്രീധരന്റെ ബദൽനിർദേശം സർക്കാർ അംഗീകരിച്ചേക്കും
തിരുവനന്തപുരം: അതിവേഗ റെയിൽപാതക്കായി മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ബദൽ പാതയ്ക്ക്…
മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് നിയമപരമായ ചുമതലയാണ്; വ്യക്തമാക്കി ജുഡീഷ്യൽ കമ്മീഷൻ
കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക വഴി സംസ്ഥാന വഖഫ് ബോർഡ് നിയമപരമായ ചുമതലയാണ് നിർവഹിച്ചതെന്ന് ജുഡീഷ്യൽ…
