മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കില്ല; വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ അതൃപ്‍തി പ്രകടിപ്പിച്ച് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ.
മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേത്തിന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീ​ഗായിരുന്നു വി​ദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ വിദ്യാഭ്യാസം കോൺ​ഗ്രസ് ഏറ്റെടുത്ത്, ആരോ​ഗ്യം ലീ​ഗിന് നൽകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുമാണ് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *