മുഖ്യമന്ത്രി റെഡി

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച്ചക്കടുത്ത് ആയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. സ്ഥാനത്തിനായി നേതാക്കൾക്കിടയിലുള്ള തർക്കം മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് പതിവ് ശൈലിയിൽ രാഷ്ട്രീയക്കാരെ പരിഹസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിനുള്ള 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 പേരെ താൻ ‘ഒപ്പിക്കാം’ എന്നാണ് പണ്ഡിറ്റിന്റെ അവകാശവാദം. “ചില ചെറിയ എംഎൽഎമാരെ ഉപമുഖ്യമന്ത്രിയാക്കാമെന്നും മറ്റുള്ളവർക്ക് ക്യാബിനറ്റ് പദവി നൽകാമെന്നും ഓഫർ കൊടുത്തു ചാക്കിട്ട് പിടിച്ചു 33 എംഎൽഎമാരുടെ സപ്പോർട്ട് ഒപ്പിക്കും” എന്നും പണ്ഡിറ്റ് പരിഹാസരൂപേണ കുറിച്ചു. ഘടകകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ തനിക്ക് ഭരിക്കാൻ അറിയാമെന്നും താരം പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *