ചർച്ചകൾ പൂർത്തിയായി, ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിപ്പാണ്; രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല. തീരുമാനം വൈകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും എന്നാണ് വിശ്വാസം. പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം വരണമെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും, തീരുമാനം എന്തായാലും അത് എല്ലാവരും ചേർന്ന് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു അത് നടപ്പിലാക്കി എന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞതവണ എൽഡിഎഫ്, സർക്കാർ രൂപീകരണത്തിന് എടുത്ത അത്രയൊന്നും സമയം ഞങ്ങൾ എടുക്കുന്നില്ലല്ലോ, ഇതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News