ഗണേഷ് കുമാറിന്റെ സമനില തെറ്റി; പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പത്തനാപുരത്ത് യുഡിഎഫ് – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. പത്തനാപുരത്ത് തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ, കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. മാത്രമല്ല, ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് കുമാർ എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞത് കാണുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെ മാത്രമല്ല എൽഡിഎഫിൻ്റെയും വോട്ടുകൾ തനിക്ക് ലഭിച്ചു. 10 വർഷം കൊണ്ട് 8 ശതമാനം വോട്ടിൻ്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത്, 18000 വോട്ടിൻ്റെ വർധന യുഡിഎഫിന് ഉണ്ടായി. ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കണക്കുകൾ പറഞ്ഞ് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം 7,031 വോട്ട് മാത്രമാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 2016 ൽ 11,700 ഉം 2021 ൽ 12,398 ഉം വോട്ട് ലഭിച്ച അതേ സ്ഥാനത്താണ് ഈ കുറവ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടാണ്. ബിജെപി ജയിച്ച പല വാർഡുകളിലും വോട്ട് രണ്ടക്കം കടന്നില്ല. പ്രചാരണ രംഗത്ത് പോലും എൻ.ഡി.എ സജീവമല്ലായിരുന്നുവെന്നും ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നും ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ അരോപിച്ചു. ഇതിനു പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തിയത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News