ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വരട്ടെ; കോൺഗ്രസിനെ പരിഹസിച്ച്‌ നരേന്ദ്ര മോദി

ബംഗളുരു: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തെ രൂക്ഷമായി പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിന് ഒരു നേതാവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സർക്കാരിന്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ , അതല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദവിക്കായി നേതാക്കൾ പരക്കം പാഞ്ഞത് നമ്മൾ കണ്ടതാണ്, ഇപ്പോൾ കേരളത്തിലും അതേ സ്ഥിതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒപ്പം, സ്വന്തം അണികൾക്ക് പോലും വെറും വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല എന്നതും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നതിന് കരണമാവുന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *