കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോ‌ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. പിന്നാലെ വാഹനം മുഴുവൻ തീ പടർന്നു. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ബസിലെ യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.
ബസ് പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും മുഴുവനായി കത്തി നശിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News