മാണി സി കാപ്പൻ അതൃപ്‌തിയിൽ

തിരുവനന്തപുരം: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ച വിഡി സതീശൻ ധനകാര്യ വകുപ്പും കൈകാര്യം ചെയ്തേക്കും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പായി. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ആശങ്കയില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യമുള്ള വകുപ്പുകൾ ചോദിച്ചുവാങ്ങി. 10 വർഷത്തിന് ശേഷം അധികാരത്തിൽ എത്തുന്ന യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ ഘടക കക്ഷികൾക്ക് ഇടയിൽ ചില അതൃപ്‌തികൾ നിലനിൽക്കുന്നുണ്ട് എന്നതാണ് മറ്റൊരു ആശങ്ക. ഒറ്റ അംഗമുള്ള മൂന്ന് കക്ഷികളിൽ സിഎംപി നേതാവ് സിപി ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെഡിപി നേതാവ് മാണി സി കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കേണ്ടി വരും. എന്നാൽ നിലവിലെ ടേം വ്യവസ്ഥയിൽ മാണി സി കാപ്പന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം,

Leave a Reply

Your email address will not be published. Required fields are marked *