ചെന്നൈ: തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായി സൂചന. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം വിജയ് വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.
