ചെന്നൈ : പാചകത്തെ ജനകീയമാക്കിയ പ്രതിഭയ്ക്ക് വിട. പ്രശസ്ത പാചകവിദഗ്ധനും ടെലിവിഷൻ താരവുമായ ഷെഫ് ദാമു എന്നറിയപ്പെടുന്ന ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലായിരുന്നു അന്ത്യം. പാചകരംഗത്തെ സംഭാവനകൾക്ക് 2025ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാധാരണ ഹോട്ടൽ അടുക്കളയിൽ പാത്രം കഴുകുന്ന ജോലിയിൽ നിന്ന് തുടങ്ങി രാജ്യത്തെ ശ്രദ്ധേയരായ ഷെഫുമാരിൽ ഒരാളായി വളർന്ന അദ്ദേഹത്തിന്റെ ജീവിതം കഠിനാധ്വാനത്തിന്റെ മാതൃകയാണ്. പാചകത്തോടുള്ള താൽപര്യവും വർഷങ്ങളായുള്ള പരിശീലനവും അദ്ദേഹത്തെ ഈ രംഗത്ത് […]
Tag: Chennai
ചെന്നൈ മെട്രോയ്ക്ക് വൻ സ്വീകരണം; 5 മണിക്കൂറിൽ 25,000 യാത്രക്കാർ
ചെന്നൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പൂനമല്ലി–വടപളനി മെട്രോ സർവീസിന് യാത്രക്കാരുടെ മികച്ച പ്രതികരണം. സർവീസ് ആരംഭിച്ച് ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ 25,000 പേർ യാത്ര ചെയ്തതായാണ് റിപ്പോർട്ട്. പുതിയ മെട്രോ പാത നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ദിവസേന അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് മെട്രോ സർവീസ് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. റോഡുകളിലെ തിരക്ക് ഒഴിവാക്കി വേഗത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മെട്രോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. പുതിയ സർവീസിന്റെ ആദ്യ […]
ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരണം; തമിഴ്നാട് കായിക മന്ത്രി ആഥവ് അർജുന
ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടുകാരൻ പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. തമിഴ്നാട് നിയമസഭയിൽ മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർധിപ്പിക്കും. തമിഴ്നാടിന്റെ ശബ്ദം തഴയപ്പെടും. ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതാണ് നിലവിലെ സാഹചര്യം. […]
ലോക്സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് വിജയ്
ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്. ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ തന്നെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി വിജയ് കേന്ദ്രത്തോടാവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സ്വാധീനം കുറയാൻ മണ്ഡലപുനർനിർണയം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ തമിഴ്നാട് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ലോക്സഭാ അംഗങ്ങളുടെ ആകെ എണ്ണം 543-ൽ തന്നെ ശാശ്വതമായി നിലനിർത്തണം. സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം […]
മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും; പിലാപാട് കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെ എണ്ണവും നിലവിലെ വിതരണവും മാറ്റമില്ലാതെ ശാശ്വതമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിർണായക പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്സഭാ സീറ്റുകൾ അപ്പാടെ നിലനിർത്തണമെന്നും 2029 ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ നീക്കം. പ്രമേയം സഭയിൽ എന്നായിരിക്കും അവതരിപ്പിക്കുകയെന്ന തീയതി വ്യക്തമായിട്ടില്ലെങ്കിലും, ശനിയാഴ്ച ചെന്നൈ കലൈവാണർ അരംഗത്തിൽ സംഘടിപ്പിച്ച എംപിമാരുടെ പ്രത്യേക […]
ബജറ്റ് പ്രസംഗത്തിനിടെ തമിഴിൽ വ്യാകരണപ്പിഴവുകളും ഇംഗ്ലീഷും; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി ധനമന്ത്രി എൻ. മേരി വിൽസണെതിരെ പ്രതിഷേധം. മന്ത്രിയുടെ തമിഴ് പ്രസംഗത്തിൽ നിരവധി വ്യാകരണ പിഴവുകൾ ഉണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും ബി.ജെ.പിയും സഭയിൽ പ്രതിഷേധിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന ബജറ്റ് പ്രസംഗത്തിൽ പിഴവുകളുണ്ടെന്നും ഭാവിയിൽ മന്ത്രി നല്ല തമിഴിൽ സംസാരിക്കണമെന്നും ഡി.എം.കെ എം.എൽ.എ ടി.എം. രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തന്റെ ശൈലിയാണെന്നും ഭരണപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് […]
കാവേരി തർക്കം; കർണാടകത്തിന് വീണ്ടും തിരിച്ചടി, 12 ടിഎംസി വെള്ളം വിട്ടുനൽകാൻ നിർദേശം
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ലിയുആർസി (കാവേരി വാട്ടർ റെഗുലേറ്ററി). നിർദേശിച്ചു. ദിവസം 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നൽകാനാണ് നിർദേശം.
വാഹനാപകടത്തില്‍ എ.ആര് റഹ്മാന്റെ മകന് പരിക്ക്
ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ. ആര് റഹ്മാന്റെ മകനും ഗായകനുമായ എ ആര് അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ളൈ ഓവറിന് സമീപം അമീന് സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അമീന്റെ പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോര്‍ഷെ […]
റീൽസ് ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; ക്ഷേത്രങ്ങളിൽ മൊബൈൽഫോണിന് വിലക്ക് ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഭക്തർ വിഗ്രഹങ്ങളുടെയോ പ്രമുഖ വ്യക്തികളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് തടയാനും ക്ഷേത്രത്തിലെ പവിത്രതയും സമാധാനവും നിലനിർത്താനുമാണ് പുതിയ തീരുമാനം. തമിഴ്നാട് സർക്കാരിന്റെ ഹിന്ദുമത ധർമ്മസ്വകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. സെപ്തംബർ ഒന്നുമുതൽ ഉത്തരവ് നടപ്പിലാകും. 2022 ഡിസംബർ രണ്ടിലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി. ക്ഷേത്ര കവാടങ്ങളിൽ ഫോണുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ലോക്കർ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് നിർദ്ദേശം […]
ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി
ചെന്നൈ: ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകിയത് തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ല. ശബരിമല വിധിയിലൂടെ ഇക്കാര്യം കോടതി ഉറപ്പിച്ചു. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണ്. മനുഷ്യന്റെ അന്തസിനും ഇത് പ്രധാനം. ഒരാളുടെ ജന്മവും സ്വത്വവും ആയിരുന്നു മുൻപ് ആരാധനാ സ്വാതന്ത്ര്യം […]
