മന്ത്രിസഭയിലേക്ക് കായംകുളത്തിന്റെ ലിജുവും

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയാണ് എം. ലിജു (47) മന്ത്രി സ്ഥാനത്തേക്കെത്തിയത്. കെ.പി.സി.സി. വൈസ് പ്രസിഡന്റും മികച്ച വാഗ്മിയുമാണ്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവിയിലിരുന്നു. കെ.പി.സി.സി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയുമായിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വാർ റൂം ചെയർമാനുമായിരുന്നു. നിയമ ബിരുദധാരിയാണ്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം. മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്. ഭാര്യ: അമ്പിളി ലിജു (കയർബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.

Leave a Reply

Your email address will not be published. Required fields are marked *