വീട്ടുവളപ്പിലെ കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ, യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് കോളനിയിൽ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പിടിച്ചെടുത്തത്. റാഷിദ് തന്റെ വീട്ടുവളപ്പിൽ വളമിട്ട് മാസങ്ങളായി ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവും വളർത്തിയത്. വർക്കല ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News